വ്യാഴാഴ്‌ച, ജനുവരി 15, 2009

ലോകാ സമസ്ഥ സുഖിനോ ഭവന്തു

അസമാധാനതിന്റ്റെ കരിനിഴല്‍ വീഴിച്ച് ൨൦൦൮ നമ്മെ വിട്ട് പോയികഴിഞ്ഞു. പക്ഷെ പുതിയ വര്ഷവും അത്ര പ്രതീക്ഷകള്‍ നിറഞ്ഞതാണെന്ന് കരുതുക പ്രയാസമായിരിക്കുന്നു . അനവധി തകര്‍ച്ചകള്‍ കണ്ടു കൊണ്ടാണ് ലോകം പുതിയ വര്ഷം ആരംഭിച്ചത്‌. ഇസ്രയേല്‍ പലസ്തീന്‍ ആക്രമണം ഇത്ര സമയം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല എന്നത് ഏവരേയും ആശന്കാകുലരാക്കുന്നുണ്ട്. അസമാധാനത്തിന്റെ വിഷവിത്തുകള്‍ ലോകത്തിന്‍റെ പല ദിക്കുകളില്‍ പാകപ്പെട്ടിരിക്കുന്നു. നമ്മുടെ ഭാരതവും അക്കാര്യത്തില്‍ ഒരു അപവാതമല്ല. എത്ര കാലമായി പരിഹരിക്കപ്പെടാത്ത കശ്മീര്‍ പ്രശ്നം നമ്മുടെ അഭിമാനത്തെ തന്നെ ഹനിച്ചു കൊണ്ടിരിക്കുന്നു.

സാമ്പത്തിക മാന്ദ്യം ലോകം അഭിമുഖീകരിക്കെന്റിവന്ന മറ്റൊരു പ്രശനമാന്‍. ആഗോളികരണത്തിന്റെ തന്നെ ഉള്പ്പന്നമായത് കൊണ്ടു ഈ പ്രതിഭാസം ആഗോള തലത്തില്‍ തന്നെ പ്രഭാവം ചെലുത്തി. ഈ സാമ്പത്തിക മാന്ദ്യം 'സുരക്ഷിത'രെന്നു കരുതിയിരുന്ന അമേരിക്ക പോലൊരു രാജ്യത്തിന്റെ അടിത്തറ ഇളക്കിയപ്പോള്‍, ലോകരാഷ്ട്രങ്ങള്‍ നന്നേ വിറച്ചു. ഇപ്പോഴും ഇതില്‍ നിന്നു ലോകം കര കയറിയിട്ടില്ല.

ഇനിയും ഉണ്ട്‌ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന പലതും പറയാന്‍! അത് അടുത്തതില്‍ ആകട്ടെ.

ഹൃദയപുര്‍വ്വം

ബെന്‍സന്‍ ബേബി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ