വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

ദുരന്തങ്ങളില്‍ നിന്നും ഇനിയും പഠിക്കാത്ത നാടു...

ഓരോ ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ പറയാറുള്ളത്‌: ഇതില്‍ നിന്നും പാഠം ഉള്‍കൊണ്ട് ഭാവിയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കും എന്നാണ്. എന്നാല്‍ ദുരന്തങ്ങള്‍ ഒരു ക്ഷാമവുമില്ലാതെ ഇന്നും തുടരുന്പോള്‍ എവിടെയാണ് നമ്മുടെ "പ്ലാനിങ്ങ്‌" എന്ന് ചോദിക്കേണ്ടി വരുന്നു.

ശനിയാഴ്‌ച, ഓഗസ്റ്റ് 08, 2009

ഇന്റര്‍നെറ്റ്‌ : ഒരു പ്രഹേളിക

ഇന്റര്‍നെറ്റ്‌ വഴി ലോകത്തിനു നന്മകള്‍ ഏറെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്താ മലയാളിയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഒരു നൈജിര്യക്കാരന്‍ നമ്മു ടെ നാട്ടിലുള്ള ഒരു ചെറുപ്പക്കാരനെ കബളിപ്പിച്ചപ്പോള്‍ സഹതാപത്തോടെയുള്ള പ്രതികരണങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല..മറിച്ച് ഇത്തരം ചതിക്കുഴികളില്‍ ധനമോഹത്തോടെ ചെന്നു ചാടാതെ സൂക്ഷിക്കാന്‍ ഇത്തരം സംഭവങ്ങള്‍ മുഖാന്തിരമാകട്ടെ.....

വ്യാഴാഴ്‌ച, ജനുവരി 22, 2009

ഒബാമയുടെ അമേരിക്ക

ലോകം ഉറ്റ്നോക്കിയ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഒടുവില്‍ ഒരു ചരിത്രസംഭവമായി. ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ്റായി സ്ഥാനമേറ്റ ദിനമായിരുന്നു ഇന്നലെ! മാര്‍ട്ടിന്‍ ലൂഥറിന്റ്റെ 'ഐ ഹാവ് എ ഡ്രീം ' എന്ന പ്രസിദ്ധമായ പ്രസംഗത്തില്‍ പ്രദിപാദിക്കപ്പെട്ട പലതും യാഥാര്‍്ഥ്യമാകുന്ന ദിനങ്ങള്ക്കാണ് ലോകം സാക്ഷൃം വഹിക്കുന്നത്. തന്‍റെ നാല് മക്കളും തൊലിയുടെ നിറത്തിലല്ലാതെ മറുള്ളവരെ പോലെ തന്നെ പരിഗണിക്കപ്പെടണമെന്ന ലൂഥറിന്റ്റെ ആഗ്രഹം ഇന്നിതാ പൂവണിയുകയാണ്!
അമേരിക്കന്‍ ചരിത്രത്തിലെ തന്നെ എറ്റവും നിര്‍ണ്ണായക കാലഘട്ടത്തെ നയിക്കുക എന്ന ദൌത്യം എറെടുക്കുകയാന്‍ ഒബാമ എന്ന കറുത്ത മുത്ത്. തന്റ്റെ മുന്‍ഗാമി ചെയ്ത പല കാര്യങ്ങളും വരുത്തി വച്ച വിനകളില്‍ നിന്നും പാഠം ഉള്ക്കൊണ്ടാകും തന്റ്റെ പ്രവര്‍ത്തനം എന്ന് ആദ്യമേ തന്നെ പരോക്ഷമായി ഒബാമ പ്രസ്താവിച്ച് കഴിഞ്ഞു . ഇതിനെ അടിവരയിടുന്ന വിധത്തില്‍ മുന്‍ പ്രസിടന്റ്റ് ജോര്‍ജ്ജ് ബുഷ് തനിക്ക് പാടിയ തെറ്റുകള്‍ ഒരു പരിധിവരെ എത പറയുകയും ചെയ്തിരിക്കുന്നു. വൈറ്റ് ഹൌസിന്റെപറ്റി ഇറങ്ങുമ്പോള്‍ ഏതായാലും ബുഷ് സംത്ര്പ്തനല്ലായിരുന്നെണ്ണ്‍ വ്യക്തമാന്‍~. അതുപോലെ തന്നെ അമേരിക്കന്‍ ജനതയും അത്ര കണ്ട ബുഷിനെ പ്രകിര്തിക്കുമെണ്ണ്‍ തോന്നുന്നുമില്ല. പടിയിറങ്ങുന്ന ദിനത്തില്‍ ഔദ്യോകിക വസതിക്ക് മുന്നില്‍ തടിച്ച് കുടിയ ഒരു പാഠം ആളുകള്‍ ചെരുപ്പെരിന്ജ് തങ്ങളുടെ പ്രതിഷേധം അറിയിച്ചു എന്ന വായിച്ചപ്പോള്‍ ഇറാഖില്‍ ഒരു പത്രസമ്മേളനത്തില്‍ വച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചെയ്ത വിക്രിയ അത്ര അതിര്‍ കടന്നെന്‍ തോന്നുന്നില്ല.
എന്തായാലും ലോകം പ്രതിക്ഷയോറെയാന്‍ ഒബാമയുടെ വിടെസനയത്തെ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഇന്ത്യയുടെ ആണവ ഭാവി എന്താകുമെണ്ണ്‍ വളരെ ഉള്ഘന്തയോറെ സാധാരണക്കാരന്‍ ചോദിക്കുന്നു. പ്രതിക്ഷേ_ക്ക് വിരുധമായൊരു സ്വരം ആദ്യം അമേരിക്കയില്‍ നിന്ന വന്നെന്കിലും പിന്നിട്ട് അത് തിരുത്താന്‍ അവര്‍ തയ്യാറാകുകയും ചെയ്തു.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോക രാഷ്_ട്രങ്ങളെ നിജ സ്ത്തിതി അറിയ_ക്കാന്‍ ബാധപ്പെടുംപോള്‍, അമേരിക്കന്‍ നിലപാറ്റ് വളരെ ഏറെ നിര്‍നായകമായിരിക്കും. ഇന്ത്യയില്‍ എത്തിയ് കൊന്റൊളിസാ റൈസ് ഇന്ത്യയുടെ ആവസ്യങ്ങലോറ്റ് അനുഭാവപുര്‍വ്വമായ സമിപനമാന്‍~ കൈക്കൊണ്ടത്. എന്നാല്‍ പാകിസ്ത്താന്‍ സന്ദര്സന വേളയില്‍ അവരുടെ സ്വരം മ്ര്ടുവായപ്പോള്‍ അമേരിക്കന്‍ നയത്തിന്റെ നിര്‍വചിക്കപ്പെടാത്ത രൂപം പുറത്ത് വന്നു. പാകിസ്ത്താന്‍ സ്വന്ത നിയമപ്രക്രിയയിലുറെ തന്നെ മുംബൈ ആക്രമണത്തിലെ പ്രതികളെ വിചാരണ ചെയ്‌താല്‍ മതി എണ്ണ അമേരിക്കന്‍ നിര്ടെസം, പക്ഷെ എങ്ങനെ ഫലപ്രടമാകുമെണ്ണ്‍ അറിയുക നന്നേ പ്രയാസമാന്‍~. അപ്പോള്‍, പറയുന്ന വാക്കുകളെ അതെ പറ്റി നിരവേടുമെണ്ണ്‍ അമേരിക്കന്‍ സര്‍ക്കാരിനെ കുറിച്ച് വിശ്വസിക്കുക പ്രയാസമായി വന്നിരിക്കുന്നു. അവരുടെ പ്രത്തമിക പരിഗണന, തങ്ങളുടെ പൌരന്മാരുടെ സുരക്ഷ തന്നെയാന്‍~. സാമ്പത്തിക മേഖലയിലെ തളര്‍ച്ച ഒരു ഒബാമയെക്കൊന്റ്റ് മാറാന്‍ കഴിയുമെന്ന ചിന്തിക്കുന്നത് മൌധ്യമായിരിക്കും. എങ്കിലും ഒരു നല്ല സ്വപ്നം കാണുന്നത് ഒരു നല്ല തുടക്കത്തിന്റെ സുച്ചനയായി കാണാന്‍ കഴിയട്ടെ!

വ്യാഴാഴ്‌ച, ജനുവരി 15, 2009

ലോകാ സമസ്ഥ സുഖിനോ ഭവന്തു

അസമാധാനതിന്റ്റെ കരിനിഴല്‍ വീഴിച്ച് ൨൦൦൮ നമ്മെ വിട്ട് പോയികഴിഞ്ഞു. പക്ഷെ പുതിയ വര്ഷവും അത്ര പ്രതീക്ഷകള്‍ നിറഞ്ഞതാണെന്ന് കരുതുക പ്രയാസമായിരിക്കുന്നു . അനവധി തകര്‍ച്ചകള്‍ കണ്ടു കൊണ്ടാണ് ലോകം പുതിയ വര്ഷം ആരംഭിച്ചത്‌. ഇസ്രയേല്‍ പലസ്തീന്‍ ആക്രമണം ഇത്ര സമയം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല എന്നത് ഏവരേയും ആശന്കാകുലരാക്കുന്നുണ്ട്. അസമാധാനത്തിന്റെ വിഷവിത്തുകള്‍ ലോകത്തിന്‍റെ പല ദിക്കുകളില്‍ പാകപ്പെട്ടിരിക്കുന്നു. നമ്മുടെ ഭാരതവും അക്കാര്യത്തില്‍ ഒരു അപവാതമല്ല. എത്ര കാലമായി പരിഹരിക്കപ്പെടാത്ത കശ്മീര്‍ പ്രശ്നം നമ്മുടെ അഭിമാനത്തെ തന്നെ ഹനിച്ചു കൊണ്ടിരിക്കുന്നു.

സാമ്പത്തിക മാന്ദ്യം ലോകം അഭിമുഖീകരിക്കെന്റിവന്ന മറ്റൊരു പ്രശനമാന്‍. ആഗോളികരണത്തിന്റെ തന്നെ ഉള്പ്പന്നമായത് കൊണ്ടു ഈ പ്രതിഭാസം ആഗോള തലത്തില്‍ തന്നെ പ്രഭാവം ചെലുത്തി. ഈ സാമ്പത്തിക മാന്ദ്യം 'സുരക്ഷിത'രെന്നു കരുതിയിരുന്ന അമേരിക്ക പോലൊരു രാജ്യത്തിന്റെ അടിത്തറ ഇളക്കിയപ്പോള്‍, ലോകരാഷ്ട്രങ്ങള്‍ നന്നേ വിറച്ചു. ഇപ്പോഴും ഇതില്‍ നിന്നു ലോകം കര കയറിയിട്ടില്ല.

ഇനിയും ഉണ്ട്‌ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന പലതും പറയാന്‍! അത് അടുത്തതില്‍ ആകട്ടെ.

ഹൃദയപുര്‍വ്വം

ബെന്‍സന്‍ ബേബി